Wednesday, 6 November 2013

പോടിമോന്റെ ഓരോ തമാശകളെ!

ഈ ബ്ലോഗ് വായിച്ച ശേഷം പൊടിമോൻ എന്നെ വിളിച്ചു.

"എടാ ഞാന് ബ്ലോഗ് വായിച്ചു എനിക്ക് ചിരി അടക്കാന് കഴിയുന്നില്ല."


ഞാന് ചോദിച്ചു., അതെന്താ നിനക്കു ഈ കഥകൾ എല്ലാം അത്രയ്ക്ക് ഇഷ്ടപെട്ടോ..?!


" അതല്ലഡാ ഇതില് എന്ത് മാത്രം അക്ഷര തെറ്റാ ... നിന്നെയൊക്കെ ആരാടാ മലയാളം പഠിപ്പിച്ചേ ...??? "

Saturday, 5 October 2013

എന്റെ മനസാക്ഷിയുടെ ചോദ്യം

ബീജങ്ങള് എന്നോട് ചോദിച്ചു ..?

എന്തിനാ നീ എന്നെ എന്നും ഉപേക്ഷിക്കുന്നത്
നിനക്ക് ..
ഞങ്ങളെ സ്ത്രീയുടെ ഗര്ഭാശയത്തില് നിക്ഷേപിച്ചു കൂടെ..?
അങ്ങനെ..
ഞങ്ങളില് ഒരാള്ക്കെങ്കിലും ജീവന് നല്കി കൂടെ..?

ഉത്തരം പറയാനാവാതെ ഞാന് തലകുനിച്ചു നിന്നു ........

Saturday, 21 September 2013

നഷ്ട പ്രണയം!

ഒരു ഗാഡ ചുംബനം തീരത്തിന് നല്കി പിന്വാങ്ങുന്ന തിരകളെ നോക്കി പാര്വതി...മനസ്സില് നിറയെ തന്നെ വരണമാല്യം അനിയിക്കുവാന് പോകുന്ന ശ്രീകുമാര് ആയിരുന്നു.... തിദുക്കപ്പെട്ട് തന്റെ കല്യാണം തീരുമാനിച്ചതില് അച്ചനോട് അല്പം നീരസം തോന്നിയിരുന്നു ആദ്യം..പക്ഷെ സുമുഖനായ ശ്രീകുമാറിനെ കാണ്ടതോടെ ആ നീരസം എവിടെയോ പോയ് മറഞ്ഞു....പഠനം പൂര്തീകരിച്ചിട്ടു മതി വിവാഹം എന്ന് പറഞ്ഞ നിമിഷത്തെ അവള് ശപിച്ചു... കാറ്റില് അനുസരണയില്ലാതെ പാറി നടന്ന മുടിയിഴകള് മടിയോതിക്കിക്കൊന്ദ് അവള് ദൂരേക്ക് നോക്കി.. പകല് മുഴുവന് കത്തി നിന്ന സൂര്യന് ചുവന്നു തുടുത്തിരിക്കുന്നു ...സമുദ്രത്തിന്റെ മടിത്തട്ടില് തല ചയ്ക്കുവാന് വെമ്പുന്ന സൂര്യന്റെ മുഖം നാണതലാണ് ചുവന്നു തുടുത്തത എന്ന് കരുതുവനയിരുന്നു അവള്ക്ക് ഇഷ്ട്ടം ........

"കൈ നോക്കി ഭലം പറയട്ടെ??" ശബ്ദം കേട്ട ഭാഗത്തേക്ക് അവള് കണ്ണോടിച്ചു...ഒരു സുമുഖനായ ചെറുപ്പക്കാരന്... നീളന് ജുബ്ബയും ജീന്സും വേഷം...മുടിയിഴകള് മുഖത്തേക്ക് വീണു കിടക്കുന്നു... ''എന്തായാലും അയാള് ഒരു കൈ നോട്ടക്കാരന് അല്ല "അവള് തീര്ച്ചപ്പെടുത്തി.മനസ്സില് അല്പം ഭയം .അവള് മണലില് നിന്നും എഴുന്നേറ്റു ഹോസ്ടളിലേക്ക് തിരിച്ചു നടന്നു ...

"ശിവപത്നിയുടെ നാമം ! വടക്കും നാഥന്റെ നാട്ടുകാരി.. " അയാള് വിളിച്ചു പറഞ്ഞു... അവള് അത്ഭുതപ്പെട്ടു..തന്റെ പേരും നാളും അയാള് കൃത്യമായി പറഞ്ഞിരിക്കുന്നു.. പോണ്ട്ടിചെര്രിയില് തന്നെ അറിയാവുന്ന ഒരാള്..!! അവള് തിരുഞ്ഞു നോക്കി... അയാള് അവള്ക്കരികെലെക്ക് നടന്നെത്തി അവളുടെ മിഴികളിലെ സംശയം കണ്ടുകൊണ്ടാവണം അയാള് പറഞ്ഞു
" ഭയം വേണ്ടാ .. മുഖം നോക്കിയും ഭലം പറയാം..." അവള് ആശ്ചര്യത്തോടെ അയാളെ നോക്കി...അയാള് പറഞ്ഞു തുടങ്ങി.... "കല്യാണം കഴിക്കാന് ഉദ്ദേശിക്കുന്ന ചെറുപ്പക്കാരനെ കുറിച്ചുള്ള ചിന്ദകളില് ആയിരുന്നു ഇയാള് ഇത്ര നേരവും അല്ലെ? ഐശ്വര്യത്തിന്റെ പര്യായം പേരിലുല്ലവന് അല്ലെ?"

"ശ്രീയേട്ടന്റെ പേര് പോലും അയാള് പറയുന്നു.." അവള് ആശ്ചര്യത്തോടെ അയാളെ നോക്കി ..അവളുടെ കണ്ണുകളിലെ തിളക്കം അവന് ശ്രദ്ധിച്ചു .. "സ്കൂള് പഠന കാലത്ത് തന്നെ പ്രശസ്ത ..നൃത്ത സംഗീത കലകളില് പ്രാവീണ്യം.. എന്താ ശരിയല്ലേ??"
അയാളുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു അവള്ക്ക് ..അവന്റെ ആകര്ഷണ വലയത്തില് പെട്ട പോലെ തോന്നി അവള്ക്ക് .. തന്നെക്കുറിച്ച് ഇത്രയും ഒക്കെ അറിയാവുന്ന ഒരാള്... അതും മറുനാട്ടില് ..അവള് അത്ഭുതപ്പെട്ടു...അതോ ഇയാള് ശരിക്കും കൈ നോട്ടക്കരനാണോ??അവള് സംശയിച്ചു അയാള് വീണ്ടും സംസാരിച്ചു തുടങ്ങി ...
"സ്കൂള് പഠന കാലത്ത് തന്നെ ധാരാളം ആണ്കുട്ടികള് പിന്നാലെ ഉണ്ടായിരുന്നു അല്ലെ? പക്ഷെ അതില് ഒരാളെ ഇയാള് ശരിക്കും ഇഷ്ട്ടപപെട്ടിരുന്നു .. സ്കൂളില് നിന്നും ഇറങ്ങിയതിനു ശേഷം വര്ഷങ്ങളോളം നിങ്ങള് തമ്മില് കണ്ടിട്ടില്ല ..പക്ഷെ നിങ്ങള് കത്തുകളിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു..എന്താ ശരിയല്ലേ കുട്ടീ ..??"" അവളുടെ മുഖം മങ്ങുന്നത് അവന് ശ്രദ്ധിച്ചു..അവളുടെ ചുണ്ടുകള് ഇടറി.. " വിഷ്ണു.. "
" അതെ വിഷ്ണു... വിഷ്ണുവിന് വലിയൊരു ആഗ്രഹമുണ്ടായിരുന്നു ..ഏഴു വര്ഷത്തോളം തന്നെ നേരില് കാണാതെ പ്രണയിച്ച ...സുഖങ്ങളും ദുഖങ്ങളും പങ്കു വച്ച ആ പഴയ പാര്വതി ..അവള് മറ്റൊരളുടെതാവും മുന്പ് അവളുടെ അടുത്ത് എത്തണം ..തനിക്കു ഇത്രമാത്രം സ്വപ്നങ്ങള് നല്കിയ അവളോട് ഒരു നന്ദി പറയാന് മാത്രം...... so thank you... thank you very much....ഇത്രയും സ്നേതിച്ചതിന്ന് ....സ്വപ്നങ്ങള് തന്നതിന്... ... കൈകള് വീശി പതിയെ നടന്നകലുന്ന വിഷ്ണുവിനെ നോക്കി നില്ക്കുവാന് മാത്രമേ അവള്ക്കു കഴിഞ്ഞുള്ളൂ... ഈറനണിഞ്ഞ അവളുടെ കണ്ണുകളില് നിന്നും അടര്ന്ന കണ്ണ്നീര് തുള്ളികള് മണല്തരികളെ ചുംബിക്കുന്നത് കാണാനാവാതെ ആ ചുവന്നു തുടുത്ത സുര്യന് തന്റെ പ്രണയിനിയായ സമുദ്രത്തിന്റെ മടിത്തട്ടിലേക്ക് തലചായ്ച്ചിരുന്നു.

Tuesday, 10 September 2013

പെന്‍ഗ്വിന്റെ വലിപ്പം

ഒരു മദ്യപന് പരിഭ്രാന്തിയോടെ തന്റെ കാറില് നിന്നിറങ്ങി അടുത്തു കണ്ട മദ്യശാലയിലേക്ക് കുതിച്ചു. ഒരു ഡബിള് സ്കോച്ച് വിഴുങ്ങിക്കൊണ്ട് ബാര്മാനോട് അയാള് ചോദിച്ചു `ജാക്ക്, ഒരു പെന്ഗ്വിന് എന്ത് വലിപ്പം കാണും'

`ഏകദേശം രണ്ടടി വരും. അങ്ങിനെയാണ് ഞാന് കരുതുന്നത്' ബാര്മാന് മറുപടി പറഞ്ഞു.

സന്ദര്ശകന് ഒന്നു നടുങ്ങി, `ജാക്ക് കുറച്ചു വലിയ പെന്ഗ്വിന് ആണെങ്കിലോ?'

`അപ്പോള് ഏകദേശം രണ്ടടി ആറിഞ്ചു കാണും'

`ലോകത്തിലെ ഏറ്റവും വലിയ പെന്ഗ്വിന് ആണെങ്കിലോ' ആഗതന് അന്വേഷിച്ചു.

ഒരു നിമിഷം ഒന്നാലോചിച്ചിട്ട് ബാര്മാന് പറഞ്ഞു `ഏകദേശം മൂന്നടി വരും, അതില് കൂടുതല് വരില്ല'

`അയ്യയ്യോ..... നശിച്ചു!' സന്ദര്ശകന് കിതച്ചു.


`അങ്ങിനെയാണെങ്കില് ഞാനൊരു കന്യാസ്ത്രീയുടെ പുറത്തുകൂടിയാണ് ഇപ്പോള് കാറോടിച്ചത്!'